തിരുവനന്തപുരം : വാഹനാപകടത്തെ തുടര്‍ന്ന് വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണപ്പെട്ട സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി.
വരുന്ന ജൂണ്‍ 30 – ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
മരണത്തില്‍ പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന് സോബിയും ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്.
കേസ് അന്വേഷിച്ച സി ബി ഐയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. കേസുമായി ബന്ധമുളള നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്