ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്ബോറ എസ്ഐ ഫറൂഖ് അമീര്‍ ആണ് കൊല്ലപ്പെട്ടത്.
പുല്‍വാമയിലാണ് വെടിയേറ്റ നിലയില്‍ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരര്‍ വെടിവെച്ച് കൊന്നതാണെന്ന് കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു.
ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതില്‍ ഒരാള്‍ ജൂണ്‍ രണ്ടിന് കുല്‍ഗാമില്‍ മാനേജരായ രാജസ്ഥാന് സ്വദേശിയെ വെടിവെച്ച് കൊന്നയാളായിരുന്നു. ഇയാളില്‍ നിന്ന് എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു.