തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിമാനത്തിലെ യാത്രക്കാരന് എന്ന നിലയില്‍ ഇപി ജയരാജനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പ് ഉള്ളതിനാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമാകും മൊഴിയെടുപ്പ്.
മുഖ്യമന്ത്രിയും ഇപി ജയരാജനും വധശ്രമമെന്ന് മൊഴി നല്‍കുന്നതോടെ കേസ് ശക്തിപ്പെടുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കോടതി പത്തിലേറെ മറ്റ് സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചെന്നും പോലീസ് പറഞ്ഞു. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും കാണാതെ അനുകൂല മൊഴി നല്‍കുന്നവരെ മാത്രം തിരഞ്ഞു പിടിച്ചാണ് സാക്ഷിയാക്കുന്നതെന്നും ആരോപണമുണ്ട്.
അതുകൊണ്ടാണ് 48 യാത്രക്കാര്‍ ഉണ്ടായിരുന്നതില്‍ പത്ത് പേരെ മാത്രം സാക്ഷിയാക്കിയതെന്നാണ് ആക്ഷേപം. അതിനിടെ, കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഫര്സിന് മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരുടെ ജാമ്യഹര്‍ജി ജസ്റ്റിസ് വിജു എബ്രഹാം ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.
മൂന്നാം പ്രതി സുനിത് നാരായണന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാര്‍ നിലപാട് അറിയാന്‍ തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്നാണ് ആവശ്യം. അതിനിടെ, അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് സന്ദര്‍ശിച്ചു. ഫര്സിന് മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം ജില്ലാ ജയിലിലെത്തിയാണ് കെ സുധാകരന് കണ്ടത്.