തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.26 ആണ്. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
വിജയശതമാനത്തില്‍ ഏറ്റവും കൂടുതല്‍ കണ്ണൂരും ഏറ്റവും കുറവ് വയനാടും രേഖപ്പെടുത്തിയത്. ഫുള്‍ എ പ്ലസില്‍ മുന്നിലുള്ളത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 3024 പേര്‍ക്ക് ഫുള്‍ എ പ്ലസ് നേടി.
കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേര് പരീക്ഷ എഴുതി. ഇതില്‍ 2,07,909 പേര് പെണ്‍കുട്ടികളും 1,18,560 പേര് ആണ്‍കുട്ടികളുമാണ്. 1,91,382 പേര് മലയാളം മീഡിയത്തിലും 231506 വിദ്യാര്‍ഥികള്‍ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാര്‍ഥികള്‍ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.