പച്ചമലയിൽ വഴിയിൽ അവശ നിലയിൽ കിടന്ന മാനിനെ വനപാലകർ കൊണ്ടുപോയി കൊന്നു കറി വെച്ചു .കഴിഞ്ഞ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത് .ഗുരുതര കൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉന്നത തലത്തിൽ സംഭവം രഹസ്യമായി വെയ്ക്കുകയായിരുന്നു .മാനിനിനെ ഇറച്ചി ആക്കിയ സംഭവത്തെക്കുറിച്ചു വനംവകുപ്പ് അന്നേക്ഷ്ണം ആരംഭിച്ചതായി അറിയിച്ചു .15 കിലോഗ്രാമോളം വലിപ്പമുള്ള കേഴമാൻ വഴിയരികിൽ കിടക്കുന്നുവെന്നു പ്രദേശ വാസികളാണ് വനം വകുപ്പിനെ അറിയിച്ചത് .തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാനിനെ കസ്റ്റഡിയിലെടുത്തു കൊണ്ട് പോയി കറി വെയ്ക്കുകയായിരുന്നു .