ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നൽകി.വനത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധി ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.