പാലോട്: നന്ദിയോട് അക്ഷര കേന്ദ്രം ഫൈറ്റേഴ്സ് ഗ്രന്ഥശാല രജത ജൂബിലി നിറവിലേക്ക്. 1997ലാണ് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമായാണ് ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചത്.1000 പുസ്തകങ്ങളുമായി പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാലയിൽ ഇന്ന് 10,000ത്തിലധികം പുസ്തകങ്ങളുമായി യാത്ര തുടരുന്നു. ആയിരത്തിലധികം അംഗങ്ങളാണ് നിലവിലുള്ളത്. ഇരുപത്തി അഞ്ചിലധികം ആനുകാലികങ്ങൾ ഉള്ള ഗ്രന്ഥശാലയോടൊപ്പം ബാലവേദി, വനിതാവേദി, കുടുംബശ്രീ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ പുസ്തകമെത്തിക്കുന്ന വനിതാ വയോജന പുസ്തക പദ്ധതിയാണ് ഗ്രന്ഥശാലയുടെ മറ്റൊരു പ്രത്യേകത. കെ.ശിവദാസൻ പ്രസിഡന്റായും ഡി.ബിജു സെക്രട്ടറിയായുമുള്ള പതിമൂന്നംഗ ഭരണസമിതിയാണ് ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 6ന് വൈകിട്ട് 5ന് നന്ദിയോട് ജംഗ്ഷനിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവ്വഹിച്ചു.
വിനയൻ അമ്പാടി, പ്രതാപൻ തെക്കേകൂപ്പൻ, ദീപ അജയ്,രജനി സേതു, ആർദ്രാ രാജഗോപാൽ,തീർത്ഥ,ഹരികൃഷ്ണൻ എന്നിവരെ ആദരിക്കും.
ശൈലജ രാജീവൻ,സോഫി തോമസ്,കെ.ശിവദാസൻ,സപ്തപുരം മോഹനൻ,ഡി.ബിജു.ഷാജി ആർ.എസ്. തുടങ്ങിയവർ പങ്കെടുത്തു.