തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതല്ല മുന്‍ഗണനയെന്ന് കെ.എസ്.ആര്.ടി.സി. അഞ്ചാം തിയതി ശമ്ബളം നല്‍കണമെന്ന സ്വകാര്യ ഹരജിക്കെതിരായ എതിര് സത്യവാങ്മൂലത്തിലാണ് മറുപടി.
എതിര് സത്യവാങ്മൂലത്തില്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം.
അതേസമയം ശമ്ബളം വൈകുന്നതിനെതിരെ കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ സംഘടനകളുടെ സമരം തുടരുന്നു. സി.ഐ.ടി.യു,ഐ.എന്‍.ടി.യു.സി,ബി.എം.എസ് സംഘടനകള്‍ക്ക് പുറമെ എ.ഐ.ടി.യു.സിയും സമരം തുടങ്ങി.
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്കാന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ബാക്കി തുക കൂടി ലഭിക്കാതെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. 65 കോടി രൂപയാണ് ശമ്ബള വിതരണത്തിനായി സി.എം.ഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബാക്കി തുക മാനേജ്മെന്റ് തന്നെ കണ്ടെത്തണമെന്ന നിലപാടാണ് സര്‍ക്കാരിനും.