കണ്ണൂര്‍: പോക്സോ കേസില്‍ ദര്‍സ് അദ്ധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്.
മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ത്ഥി കാസര്‍കോട് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി പൊലീസ് റിമാന്റ് ചെയ്തു.
12 വയസില്‍ താഴെയുള്ള മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാല് കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തത്. റഷീദിനെ തലശ്ശേരിയില്‍ നിന്നും ബിലാലിനെ കൊയിലാണ്ടിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.