ഇടുക്കി> പൂപ്പാറ കൂട്ട ബലാത്സംഗ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിങ് എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ കേസില്‍ ആകെ
അറസ്റ്റിലായവരുടെ എണ്ണം 8 ആയി. രാജകുമാരി പൂപ്പാറ എന്നിവിടങ്ങളില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്ബോഴായിരുന്നു ക്രൂരത.
സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ സ്ഥലം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
യാത്രാമധ്യേ ബെവ്കോ ഔട്ട്ലെറ്റില് നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും തേയിലത്തോട്ടത്തിലെത്തി വിശ്രമിക്കുമ്ബോഴായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.