കൊച്ചി: തൃക്കാക്കരയില്‍ നേടിയ ചരിത്രവിജയം പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്.
ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എന്‍്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എന്‍്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു.
എന്നാല്‍ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തില്‍ നന്ദിയുണ്ട്.
നേതാക്കന്മാരോടും തലമുതിര്‍ന്നവരോടും നന്ദിയുണ്ട്. എന്നേക്കാള്‍ ഊര്‍ജ്ജത്തോടെ നിരവധി പേര് എന്‍്റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് വരെ എനിക്കായി മുന്നിട്ടിറങ്ങി.
കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കള്‍ക്കും നന്ദി. എകെ ആന്‍്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാല്‍, വയലാര്‍ രവി, കെ സുധാകരന്, വിഡി സതീശന് തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്.
ജനപക്ഷത്ത് നില്ക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തിന് എന്‍്റെ തൃക്കാക്കരക്കാര്‍ മറുപടി നല്കി. എന്‍്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റി. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. എന്‍്റെ നൂറു ശതമാനം അവര്‍ക്ക് നല്‍കും,അവരെന്നെ നയിക്കും.
ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാന്‍ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു 99-ല്‍ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയം.