പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കഞ്ചാവ് പരിശോധിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥന് കയറിയ വാഹനം നിര്‍ത്താതെ പോയി.
ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് വെച്ച് ഉദ്യോഗസ്ഥന് വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
പിന്നീട് കൊഴിഞ്ഞാമ്ബറയില് കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദില്‍, ജേക്കബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.