തിരുവനന്തപുരം: അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്ക് സാദ്ധ്യത.
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഒഴിവാക്കിയിട്ടുണ്ട്. പതിനൊന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത.