നെടുങ്കണ്ടം: ഏലത്തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം അഞ്ചേക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് വനമേഖലയില്‍ തമ്ബടിച്ചിരുന്ന മൂന്ന് പിടിയാനകളും കൊമ്ബനും ഉള്‍പ്പെടുന്ന സംഘമാണ് അതിര്‍ത്തി മേഖലകളായ ചതുരംഗപ്പാറമെട്ട്, വി.ടി എസ്റ്റേറ്റ്, കേണല്‍ക്കാട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നാശനഷ്ടം വരുത്തിവെച്ചത്.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുകയും ഏലത്തോട്ടങ്ങളിലെ ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഏലം വിലയിടിവ് തുടരുന്നതിനിടെ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത് തോട്ടം ഉടമകളെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വര്‍ഷവും പ്രദേശത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു.