കൊച്ചി: നടി ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യുഷന്.
2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് തുറന്നിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതടക്കം നടപടി സ്വീകരിക്കേണ്ടതുണ്ട്. ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യുഷന് ആവര്‍ത്തിക്കുന്നു.
അതേസമയം, അതിജീവിതയ്ക്കൊപ്പമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതിജീവിത നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.