കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫ്.
പോളിങ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്നും പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
‘പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കോര്പ്പറേഷന് മേഖലയിലാണ് പോളിങ് കുറഞ്ഞത്. അത് ബാധിക്കില്ല. തിരഞ്ഞെടുപ്പ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇന്ന് വിശ്രമിച്ച് നാളെ മുതല്‍ ആശുപത്രിയില്‍ തിരികെ ജോയിന്‍ ചെയ്യും’- ജോ ജോസഫ് പറഞ്ഞു.