അഹമ്മദാബാദ്: തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍.
ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നില്ല. അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങളെ അറിയുക്കുന്നതായിരിക്കും- പട്ടേല്‍ പറഞ്ഞു. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പാട്ടിദാര്‍ നേതാവ് അടുത്തിടെ രാജിവച്ചിരുന്നു.
പ്രശസ്ത പഞ്ചാബി ഗായകന് സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒരു മോശം സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ ഭരണം നടക്കുമ്ബോള്‍ അത് എത്രത്തോളം മാരകമായിരിക്കുമെന്ന് പഞ്ചാബില്‍ ഇന്നലെ കൊല്ലപ്പെട്ട ഗായകന്റെ മരണത്തില്‍ നിന്ന് വ്യക്തമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് അന്താരാഷ്ട്ര കബഡി കളിക്കാരന്റെ ക്രൂരമായ കൊലപാതകവും അവസാനമായി നടന്ന മൂസെവാലയുടെ കൊലപാതകവുമെല്ലാം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
പഞ്ചാബിന് വേദന നല്കാന് കോണ്‍ഗ്രസിനെ പോലെ മറ്റൊരു പാര്‍ട്ടിയാകണോ അതോ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന എ.എ.പി നേതാക്കളും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ മാന്‍സ ജില്ലയിലാണ് സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്.