കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണം മെയ് 30ന് രാവിലെ 9.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയില്‍ 11 കുട്ടികളാണ് കോവിഡ് മൂലം മാതാപിതാക്കള്‍ മരണപ്പെട്ട് പൂര്‍ണമായും അനാഥരായിട്ടുള്ളത്.
ചടങ്ങിന്റെ തത്സമയ സംപ്രേഷണം മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.