കൊച്ചി: സംസ്ഥാനത്ത് വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടിയെന്നും തൃക്കാക്കരക്കാന് എല്‍ഡിഎഫ് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലാണെന്നും. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരെല്ലാം തൃക്കാക്കരയില്‍ തമ്ബടിച്ചിരിക്കുകയാണ്. സിപിഎം വികസനത്തിന്റെ ആള്‍ക്കാരാണെന്ന് പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ലെന്നും വികസന പദ്ധതികള്‍ തല്ലിത്തകര്‍ത്തവരാണ് സിപിഎം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.