പാലക്കാട് > മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയില്‍.
തുണിക്കടയില്‍ സെയില്‍സ്മാനായ പട്ടാമ്ബി ഒമിക്കുന്ന് കുന്നത്ത് കെ അലി(55), മരുതൂര്‍ ചപ്പങ്ങത്തൊടി അഷഹഫ്(48) എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതുവരെ കേസില്‍ 25 പേരെ അറസ്റ്റ് ചെയ്തു.