കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. അമിതവേഗതയാണ് അപകടത്തിന് പിന്നിലെന്ന് സൂചന. എറണാകുളത്തുനിന്നു വരികയായിരുന്ന ബസുകളാണു കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. ബസുകള്‍ നല്ല വേഗത്തിലായിരുന്നെന്നും, ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണു രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.