കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത് മെയ് മാസത്തെ ശമ്ബളവിതരണത്തിനാണ് .
കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത് ഏപ്രില്‍ മാസത്തെ ശമ്ബള വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് .
മുഴുവന്‍ ജീവനക്കാരുടേയും ശമ്ബള വിതരണം ഇന്നലെ രാത്രിയോടെയാണ് പൂര്‍ത്തിയായത്. 20 കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായമായി സ്വീകരിച്ചു൦ 50 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റെടുത്തുമാണ് ശമ്ബളവിതരണം പൂര്‍ത്തിയാക്കിയത്.
അടുത്ത മാസം ശമ്ബളം നല്കാന് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. വെള്ളിയാഴ്ച ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്ബളമെത്തിയിരുന്നു. ഇന്നലെ മറ്റ് ജീവനക്കാര്‍ക്കുള്ള ശമ്ബളമാണ് വിതരണം ചെയ്തത്. എന്നാല്‍ എക്കാലവും ധനസഹായം കെഎസ്ആര്‍ടിസി ശമ്ബള വിതരണത്തിനായി നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിന്നു.