കണ്ണൂര്‍: സിപിഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസനെ കൊലക്കേസില്‍ 17 പേരെ പ്രതി ചേര്‍ത്ത് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
ആറുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. 11 പേര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോല്‍ ഹരിദാസന്്റേതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഗൂഡാലോചന വ്യക്തമാകുന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ബിജെപി മണ്ഡലംപ്രസിഡന്്റ് ലിജേഷിന് കൃത്യത്തില്‍ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.
കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് നിജില്‍ദാസിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്ത പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്മ കേസില്‍ 15 ആം പ്രതിയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 2 പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് ഹരിദാസനെ ആര്.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
The post പുന്നോല്‍ ഹരിദാസന് വധം; 17 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു