തിരുവനന്തപുരം; മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിനെതിരായ കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്ബര്‍ കോടതി കേസ് മാറ്റിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ഉടന്‍ ജോര്‍ജ് നടത്തിയ പ്രതികരണത്തിന്റെയും എറണാകുളം ജില്ലയിലെ പാലാരിവട്ടം വെണ്ണല മഹാശിവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിന്റെയും ദൃശ്യങ്ങള്‍ പ്രോസിക്യൂഷന് കോടതിക്ക് നല്‍കിയിരുന്നു. ഇത് കണ്ട ശേഷം ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കും.