ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയമിച്ച സാങ്കേതിക സമിതിക്ക് കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്.
നാലാഴ്ച കൂടിയാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരിക്കുന്നത്.ജൂണ്‍ 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിയോഗിച്ച ജഡ്ജിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
കൂടാതെ പെഗാസസ് ചാരക്കേസുമായി ബന്ധപെട്ട് 29 മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചെന്നും ഹര്‍ജിക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപെടുത്തിയെന്നും സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.