പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തി.
റെയില്‍വേ. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നത്തെ പരശുറാം എക്സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. അതേസമയം, നാളെ മുതല്‍ കോട്ടയം റൂട്ടില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 21 ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കുന്നത്.
കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും.നാഗര്‍ കോവില്‍ – മംഗളൂരു പരശുറാം എക്സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ജനശതാബ്ദി, പരശുറാം അടക്കം 22 ട്രെയിന്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. പുനലൂര്‍- ഗുരുവായൂര്‍ തീവണ്ടി നാളെ മുതല്‍ 28 വരെ റദ്ദാക്കി. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് മെയ് 24 മുതല്‍ 28 വരെ ഓടില്ല. കൊല്ലം- എറണാകുളം- കൊല്ലം മെമുവും 28 വരെ സര്‍വീസ് നടത്തില്ല.