അടിമാലി: തൊടുപുഴന്മ മൂന്നാര്‍ ഗ്യാപ് റോഡില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു.
ആന്ധ്ര സ്വദേശികളായ നൗഷാദ്(32 ), നൈസാ (8) എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍നിന്നെത്തിയ കാറാണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണം നഷ്ട്ടപെട്ട കാര്‍ ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൂപ്പാറ ഭാഗത്തുനിന്നു രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടതാണ് സംഘം. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.