കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പരിശോധന റിപ്പോര്‍ട്ട് .
ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ധനകാര്യ പരിശോധനാ വിഭാഗം ബോര്‍ഡിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ആസ്ഥാന കാര്യാലയത്തില്‍ പരിശോധന നടത്തിയത്.
യുവജനങ്ങളുടെ സര്‍ഗ്ഗാത്മകവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാ മേളയായ കേരളോത്സവത്തിനുള്ള ഫണ്ട് ചെലവഴിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തി.
കരാര്‍ ജീവനക്കാരിക്ക് മുന്‍കൂറായി മുന്‍ 28.50 ലക്ഷം രൂപ നടത്തിപ്പിന് അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചല്ല . അതിന് സെക്രട്ടറി നല്കിയ മറുപടി പ്രകാരം തുക ചെക്കായോ മറ്റു മാര്‍ഗ്ഗത്തിലോ നല്‍കുക ഈ സമയത്ത് പ്രായോഗികം ആയിരുന്നില്ലെന്നാണ്. ട്രഷറി നിയന്ത്രണം ഉണ്ടായിരുന്നു . കേരളോല്സവത്തിന്്റെ പ്രാധാന്യം പരിഗണിച്ചണ് കരാര്‍ ജീവനക്കാരിയുടെ പേരില്‍ തുക അനുവദിച്ചതെന്നും മറുപടി ല്‍ നല്കി.
എന്നാല്‍, ഫയല്‍ പരിശോധിച്ചപ്പോള്‍ തുകയുടെ വൗച്ചറുകളും ബന്ധപ്പെട്ട രേഖകളും ക്രമീകരിച്ചിരുന്നില്ല. കരാര്‍ ജീവനക്കാരിക്ക് ഇത്ര വലിയ തുക അഡ്വാന്‍സായി ചെലവിനത്തില്‍ നല്‍കിയത് മെമ്ബര്‍ സെക്രട്ടറിയുടെയും ഫിനാന്‍സ് ഓഫീസറും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. നിലവില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഡയക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം ഉപയോഗിക്കണം. തുക കൈമാറുന്നതില്‍ അത് ചെയ്തില്ല.