ഡല്‍ഹി:ഇന്ത്യയുടെ 25-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ഇന്നലെ നിര്‍വാചന്‍ സദനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു.
1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറാം, ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനും അദ്ദേഹം മേല്‍നോട്ടം വഹിക്കും.
കടുത്ത തീരുമാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഒഴിഞ്ഞ് മാറില്ലെന്ന് ചുമതലയേറ്റ ശേഷം രാജീവ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലളിതമാക്കുന്നതിനും വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ എളുപ്പമാക്കുന്നതിനും സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.