തിരുവനന്തപുരം| അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബു(54) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ട് പേര് നീന്തിരക്ഷപ്പെട്ടു. കനത്ത തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്. ഇന്ന് രാവിലെ 5.45നാണ് അപകടം. ബാബുവിന്റെ മൃതദേഹം ചിറയന്‍കീഴ് തലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
സംസ്ഥാനന്നും പരക്കെ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരപ്രദേശത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.