തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം.ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
മംഗലപുരത്ത് സ്വര്‍ണവ്യാപാരിയെ അക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ജാസിംഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പോലീസിന്റെ നിഗമാനം. കല്യാണ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ജാസിംഖാന്‍ വിഷ്ണുവിന്റെ മുതുകില്‍ കുത്തുകയായിരുന്നു.