കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന് എതിരെയുളള കേസില്‍ നടന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു.
മറ്റൊരു കേസില്‍ കൂടി മോഹന്‍ലാലില്‍ നിന്ന് ഇഡി മൊഴിയെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.