ഒരദ്ധ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റമാണ് മലപ്പുറത്തെ ഒരു സ്കൂളിലെ അദ്ധ്യാപകന് ശശികുമാറില്‍ നിന്നുണ്ടായതെന്ന് കെ ടി ജലീല്‍ എംഎല്‍എ.
ഇത്തരക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇത്തരക്കാര്‍ക്ക് ഉറപ്പ് വരുത്തണമെന്നും കെ ടി ജലീല്‍ കൂട്ടിചേര്‍ത്തു.
സര്‍ക്കാരും, സിപിഐഎമ്മും വിഷയത്തില്‍ കൃത്യമായി ഇടപെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അധ്യാപകനും നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ സിപിഐഎം സ്വീകരിച്ച കടുത്ത നടപടിക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ട്.
ധാര്‍മ്മികതയുടെ ഗീര്‍വാണം പുലമ്ബുന്നവര് സമാന കേസുകളില്‍ പ്രതികളായ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ തദ്ദേശ പ്രതിനിധികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പിണറായി പൊലീസിനില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും കെടി ജലീല്‍ അവകാശപ്പെട്ടു.