ഡിജിറ്റല്‍ രംഗത്ത് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് എക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള വന്‍ പദ്ധതികളാണ് കനറാ ഒരുക്കുന്നത്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപം നടത്താനാണ് കനറാ ബാങ്ക് പദ്ധതിയിടുന്നത്. 262 ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുളള സൂപ്പര്‍ ആപ്പ് അടുത്തമാസം കനറാ അവതരിപ്പിക്കും. എന്നാല്‍, സൂപ്പര്‍ ആപ്പിന് കൃത്യമായ പേര് ഇതുവരെ നല്‍കിയിട്ടില്ല.
ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായുള്ള മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയില്‍ കഴിഞ്ഞ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപയാണ് ബാങ്ക് ഇതിനകം ചിലവഴിച്ചിട്ടുളളത്. നിലവില്‍, എന്‍ഡു ടു എന്‍ഡ് ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കനറാ ബാങ്ക്. ഈ സംവിധാനം 2022 സെപ്റ്റംബറില്‍ പ്രവര്‍ത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഇതിനകം യോനോ, ബോബ് വേള്‍ഡ് തുടങ്ങിയ സൂപ്പര്‍ ആപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.