വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് മരണം പത്തു ലക്ഷം കടന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെവരെ 10,25,764 പേരാണ് മരിച്ചത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപെട്ടതും അമേരിക്കയിലാണ്. 8.3 കോടി പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 33 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. വാക്സിനെടുക്കാനുള്ള വിമുഖത, വയോധികരുടെ എണ്ണക്കൂടുതല്‍ തുടങ്ങിയ കാര്യങ്ങളാണു മരണനിരക്ക് വര്‍ധിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ചൈനയിലെ വുഹാനില്‍നിന്ന് 2020 ജനുവരിയില്‍ സിയാറ്റിലിലെത്തിയ ആള്‍ക്കാണ് ആദ്യമായി അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.