തിരുവനന്തപുരം: വ്ളോഗര്‍ റിഫ മഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ദുബായി മരിച്ച റിഫയുടെ സംസ്കാരം നാട്ടിലാണ് നടത്തിയത്.
റിഫയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നത്.