ന്യൂഡല്‍ഹി : വിദേശയാത്രയ്ക്കു പോകുന്നവര്‍ക്ക് ഉള്‍പ്പെടെ കോവിഡ് വാക്സീന്റെ കരുതല്‍ ഡോസിനുള്ള (മൂന്നാം ഡോസ്) ഇടവേള കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനമായി.
ഏതു രാജ്യത്തേക്കാണോ പോകേണ്ടത് അവിടത്തെ നിബന്ധന പ്രകാരം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെങ്കില്‍ കുത്തിവയ്പ് നേരത്തെ അനുവദിക്കാനാണ് തീരുമാനം. ഇതനുസരിച്ചു മാര്‍ഗരേഖയില്‍ മാറ്റം വരും.
നിലവില്‍ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിടുമ്ബോഴാണ് മൂന്നാം ഡോസെടുക്കേണ്ടത്. പ്രതിരോധ കുത്തിവയ്പിനുള്ള വിദഗ്ധോപകദേശക സമിതി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.