തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങാന്‍ കെ വി തോമസ്. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.എല്‍ ഡി എഫിനായി പ്രചരത്തിന് ആത്മാര്‍ഥമായി ഇറങ്ങും.
നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമെന്നും എല്ലാ കാലത്തും ചെയ്തതുപോലെ പ്രചരണത്തിന് സജീവമാകുമെന്നും ഡോ ജോ ജോസഫിന് പിന്തുണ നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, ഈ തെരഞ്ഞെടുപ്പ് വികസനത്തിന്‍്റെ തെരഞ്ഞെടുപ്പാണെന്നും വികസനത്തില്‍ നിന്ന് ഇനി കേരളത്തിന് പിന്നോട്ട് പോകാനാകില്ലായെന്നും 2018 മുതല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഒരു സംഘട മാത്രമല്ല, അതൊരു കാഴ്ചപ്പാട് കൂടിയാണെന്നും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ തന്നെ കാണുന്നതില്‍ നിന്ന് നേതാക്കള്‍ വിലക്കിയെന്നും വികസന കാര്യത്തില്‍ ഇത് തന്‍്റെ പുതിയ നിലപാടല്ല
വികസനത്തില്‍ സങ്കുചിത രാഷ്ട്രീയ നിലപാട് പാടില്ലായെന്നും പാര്‍ട്ടി പുറത്താക്കുന്നെങ്കില് തന്നെ പുറത്താക്കട്ടെയെന്നും കെവി തോമസ് വ്യക്തമാക്കി.