തൃശൂര്‍: മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് 7 മണിക്ക്. കനത്ത മഴയെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിയത്.പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ തൃശൂരില്‍ കനത്ത മഴ പെയ്തിരുന്നു. കുടമാറ്റത്തിന്റെ സമയത്തടക്കം ശക്തമായ മഴയാണ് പെയ്തത്. മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് സമയത്ത് പെയ്ത വലിയ മഴ തടസം സൃഷ്ടിച്ചു.ഇത്തവണ തൃശൂര്‍ പൂരത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂര്‍ പൂരമെത്തിയത്.