തിരുവനന്തപുരം: കല്ലറയില്‍ മീന്‍ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലായി. പഴയ ചന്തയില്‍നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നു പരാതിയുണ്ട്. മീന്‍ കഴിച്ചു വിഷബാധയേറ്റ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.