വെള്ളനാട്; ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. BSNL ഓഫീസിനു മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന BSNL DP ബോക്സില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഇടിയില്‍ തല തകര്‍ന്നു. വെള്ളനാട് KSRTC ക്ക് സമീപം വാടകയ് താമസിച്ചു വരുന്ന ഡേവിഡ് യേശുദാസ് (26) ആണ് മരിച്ചത്. വെള്ളനാട് KSEB യിലെ കരാര്‍ തൊഴിലാണ് ആണ്. ഇന്നലെ രാത്രി 11.45 ഓടെ അപകടം നടന്നത്. ബൈക്കില്‍ ഒരു സുഹൃത്തുo ഒപ്പം ഉണ്ടായിരുന്നു. അയാള്‍ക്കും പരിക്കുണ്ട്. വെള്ളനാട് മിത്ര നികേതനിലെ അന്തേവാസിയായ ഡേവിഡും സഹോദരനും അവിടെ നിന്നും ഇറങ്ങി വെള്ളനാട് താമസിച്ചു വരികയായിരുന്നു.