മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് ഏഴ് പേര് വെന്ത് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒമ്ബത് പേരെ രക്ഷപ്പെടുത്തി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയ് നഗറിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംങിലാണ് തീപ്പിടുത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലാണ് ആദ്യം തീ കണ്ടത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. അഗ്നിശമന സേന മൂന്ന് മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്.