തിരുവനന്തപുരം: () എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂണ്‍ 15-ന് മുന്‍പുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി.
വ്യാഴാഴ്ചയാണ് പരീക്ഷ അവസാനിക്കുന്നത്. ശരിയായ ഉത്തരം എഴുതിയ എല്ലാവര്ക്കും മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇത്തവണ വാരിക്കോരി മാര്‍ക്ക് നല്‍കില്ലെന്നും അതാണ് സര്‍കാര്‍ നയം എന്നും വ്യക്തമാക്കി.
അതേസമയം പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രടറിയുടെ റിപോര്‍ടിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോടിസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലെയുള്ള ജോലികളില്‍ നിന്ന് അധ്യാപകര്‍ പെട്ടെന്ന് മാറിനില്‍ക്കുന്നതിനെ സര്‍കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.