തിരുവനന്തപുരം: അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്തെ സ്വര്‍ണ്ണ വിപണിയില്‍ നടന്നത് റെക്കോര്‍ഡ് വില്‍പ്പന.
2000 കോടി മുതല്‍ 2,250 കോടി രൂപയുടെ വരെ സ്വര്‍ണ്ണ വ്യാപാരം മെയ് 3 ന് നടന്നതായാണ് വ്യാപാരി സംഘടനയായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികളെ തുടര്‍ന്ന് തിരിച്ചടി നേരിട്ട സ്വര്‍ണ്ണ വിപണിയുടെ തിരിച്ചുവരവിന് ഈ അക്ഷയതൃതീയ വലിയ ഊര്‍ജമാണ് നല്‍കിയത്. കോവിഡ് മൂലം കഴിഞ്ഞ 2 വര്‍ഷം അക്ഷയതൃതീയ ആഘോഷമില്ലായിരുന്നു.
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ. രാജ്യത്ത് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളുമാണ് അക്ഷയതൃതീയ ദിവസം ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത്.