താമരശേരി : രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായിരിക്കുന്നത്.
കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ച് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി മേഖലയില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് ലഭിക്കുന്ന സൂചന.