ജയ്പൂര്‍: രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട പ്രകോപനം സംഘര്‍ഷത്തിലേക്ക് നീങ്ങി.സംഘര്‍ഷം അതിരുവിട്ടതോടെ ജില്ലാ ഭരണകൂടം ജോധ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.
ഈദ് ആഘോഷത്തിന്റെ പേരിലുണ്ടായ പൊതുചടങ്ങുകള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്ന് കരുതുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണി നീക്കം ചെയ്തതും സംഘര്‍ഷത്തിനു വഴിവച്ചു. നീക്കം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഘര്‍ഷത്തിനിടയില്‍ കല്ലേറും നടന്നു.