കൊളംബോ: ശ്രീലങ്കയില്‍ 60ഓളം അവശ്യമരുന്നുകളുടെ വില 40 ശതമാനം കൂടി. 500 മില്ലിഗ്രാം പാരസെറ്റാമോള്‍ ഗുളികയ്ക്ക് 4.16 ശ്രീലങ്കന്‍ രൂപയും 75 മില്ലിഗ്രാം ആസ്പിരിന്‍ 7.08 ശ്രീലങ്കന്‍ രൂപയുമാണ് പുതിയ നിരക്ക്. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നത്.
അതേ സമയം, ഈദ് പ്രമാണിച്ച് കിഴക്കന്‍ ശ്രീലങ്കയിലെ അംപാര ജില്ലയില്‍ വിധവകള്‍ക്കും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മീഷന് റേഷന്‍ വിതരണം നടത്തി.
അതേ സമയം, രാജപക്സ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ നീക്കത്തിന്റെ ഭാഗമായി അടുത്താഴ്ച പാര്‍ലമെന്റില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ എസ്.ജെ.ബി നേതാവ് ലക്ഷ്മണ് കിരിയെല്ല പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിന് എം.പിമാരുടെ പിന്തുണ തെളിയിക്കണമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.