തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവ് കാണാത്തതിനെ തുടര്‍ന്ന് റമാദാന് 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല.