തിരുവനന്തപുരം: പേരൂര്‍ക്കടയിൽ സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍.ആര്.ആര്.എ.-ഡി-1-ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്ബതുമണിയോടെയായിരുന്നു സംഭവം. പേരൂര്‍ക്കട-അമ്ബലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം നടന്നത്. അമ്ബലംമുക്ക് ഭാഗത്തേക്കു പോകവേയാണ് നന്ദ ഓടിച്ചിരുന്ന സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍, സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ നന്ദയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.