ഡല്‍ഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയാണ് കുത്തനെ കൂട്ടിയത്.
102.50 രൂപ വര്‍ധിപ്പിച്ചതോടെ ഇനി ഒരു സിലണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് 2253 രൂപയായിരുന്നു. കൂടാതെ അഞ്ച് കിലോ എല്‍പിജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 655 രൂപയായി ഉയര്‍ന്നു.നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു. അന്ന് 250 രൂപ വര്‍ധിപ്പിച്ചാണ് 2,253 രൂപയിലെത്തിച്ചത്. മാര്‍ച്ച് ഒന്നിന് വാണിജ്യ എല്‍പിജിക്ക് 105 രൂപയും കൂട്ടിയിരുന്നു